ഷാജി എൻ കരുണിന്റെ വിയോഗം: അനുശോചിച്ച് പ്രവാസലോകം

shaji n karun
വെബ് ഡെസ്ക്

Published on Apr 30, 2025, 05:17 PM | 1 min read

അബുദാബി/ ദുബായ് : സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസി സംഘടനകൾ. ദേശീയ, അന്തർദേശീയ തലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹമെന്ന് ശക്തി തിയറ്റഴ്സ് അബുദാബി പ്രസിഡന്റ് കെ വി ബഷീർ പറഞ്ഞു. ആ പ്രതിഭയ്ക്കുള്ള ആദരമായാണ് കഴിഞ്ഞ വർഷത്തെ അബുദാബി ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചതെന്നും കെ വി ബഷീർ പറഞ്ഞു.


മലയാള ചലച്ചിത്രലോകത്ത് നിരവധി സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര ചാർത്തിയ ഷാജിയുടെ വേർപാട് സിനിമാമേഖലയ്ക്ക് മാത്രമല്ല മലയാള ഭാഷയ്ക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്‌ എ കെ ബീരാൻകുട്ടി, ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, യുവകലാ സാഹിതി പ്രസിഡന്റ്‌ രാഗേഷ് നമ്പ്യാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ്‌ സഫറുള്ള പാലപ്പെട്ടി എന്നിവർ അനു ശോചിച്ചു. തന്റെ സിനിമകളിലൂടെ മനുഷ്യന്റെ ഹൃദയസ്‌പർശിയായ ജീവിതാനുഭവങ്ങളെ അതിന്റെ തീക്ഷ്‌ണതയിൽ വെള്ളിത്തിരയിൽ വരച്ചു കാട്ടിയ പകരംവയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു ഷാജി എൻ കരുണെന്ന് ദുബായ് ഓർമ ഭാരവാഹികൾ അനുശോചിച്ചു. അദ്ദേഹത്തിന്റെ അഭാവം മലയാള ചലച്ചിത്രലോകത്തിനും കലാസാംസ്കാരിക മേഖലയ്ക്കും തീരാനഷ്ടമാണ്. ഷാജിയുടെ സിനിമകളും ദർശനവും എന്നും ഹൃദയങ്ങളിൽ ജീവിക്കുമെന്നും ഓർമ ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home