ഖരീഫ് സീസൺ- ദിവസം 12 സർവീസ് വരെ നടത്തും: ഒമാൻ എയർ

മസ്‌കത്ത് : ഈ വരുന്ന ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള വിമാന സർവീസ് ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒമാൻ എയർ. ജൂലൈ ഒന്നുമുതൽ മസ്‌കത്തിനും സലാലയ്ക്കും ഇടയിൽ പ്രതിദിനം 12 വിമാനങ്ങൾവരെ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഒമാനിലെ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.
സഞ്ചാരികൾക്ക് ഖരീഫ് സീസണിൽ തെക്കൻ ഒമാന്റെ അതുല്യമായ പ്രകൃതി സൗന്ദര്യം അനുഭവിക്കാൻ കൂടുതൽ വഴക്കവും സൗകര്യവും നൽകും. സഞ്ചാരികളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വർഷാവസാനംവരെ മസ്‌കത്ത്–- -സലാല റൂട്ടിൽ ഒമാൻ എയർ 70,000 അധിക സീറ്റുകൾ കൂട്ടിച്ചേർത്തു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനമാണ് വർധനയെന്നും അധികൃതർ അറിയിച്ചു.









0 comments