Deshabhimani

പ്രവാസികളെ ചേർത്തുപിടിച്ച ജനകീയ ബജറ്റ്

balagopal
വെബ് ഡെസ്ക്

Published on Feb 09, 2025, 01:27 PM | 2 min read

ദുബായ്/ ജനാമ/ റിയാദ്/ ജിദ്ദ: പ്രവാസികളെകൂടി ചേർത്തുപിടിച്ച ജനകീയ ബജറ്റാണ് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ. കേന്ദ്ര ബജറ്റ് പ്രവാസികളെ പൂർണമാ യും അവഗണിച്ചപ്പോൾ, പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതെന്നും പ്രവാസി സംഘടനകൾ പറഞ്ഞു.


പ്രവാസികളുടെ മനസറിഞ്ഞ് ചേർത്തുപിടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് ദുബായ് ഓർമ ഭാരവാഹികൾ പറഞ്ഞു. തൊഴിൽ നഷ്‌ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി 77.50 കോടി ഉൾപ്പെടെ നോർക്കയുടെ പ്രവർത്തന ത്തിനായി 150.81 കോടി അനുവദിച്ചു. പ്രവാസി ക്ഷേമ ബോർഡ് വഴിയുള്ള സഹായങ്ങൾക്ക് 23 കോടി വകയിരുത്തി. പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും കരകൗശലവസ്തുക്കൾ വിൽപ്പനക്കും നമ്മുടെ നാടൻ കലാരൂപങ്ങളും മറ്റും വിദേശത്ത് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ലോക കേരള കേന്ദ്രങ്ങൾ തുടങ്ങിയ സമാനതകളില്ലാത്ത പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും ഓർമ പ്രസിഡൻ്റ് ശിഹാബ് പെരിങ്ങോട്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു. കേന്ദ്ര സമീപനത്തിന് വിപരീതമായി എല്ലാവരെയും ഒരേപോലെ ചേർത്തുപിടിച്ച കേരള സർ ക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി ലോക കേരള സഭ അംഗ വും പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്‌ടറുമായ എൻ കെ കുഞ്ഞമ്മദ് പറഞ്ഞു.


കേന്ദ്ര സർക്കാർ തിരസ്‌കരിച്ച കേരളത്തിലെ ജനങ്ങളെ സർവ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിൻ്റെ ബജറ്റാണ് ധനമ ന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന്‌ ബഹ്റൈൻ പ്രതിഭ ഭാരവാഹി കൾ പറഞ്ഞു. തനത് നികുതി വരുമാനം വർധിപ്പിച്ചുകൊണ്ട് അടിസ്ഥാന ജനതയെ ചേർത്തു നിർത്തുന്ന ബജറ്റാണിത്. കേന്ദ്രസർക്കാർ നിഷ്‌കരുണം അവഗണിച്ച വയനാട് ടൗൺഷിപ്പിന് ആദ്യഘട്ടമെന്ന നിലയിൽ 750 കോടി രൂപ വകയിരുത്തി. കാർഷിക മേഖലയിൽ പാക്കേജ് നടപ്പാക്കുന്നതോടൊപ്പം സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ ഒരു ഗഡു എപ്രിൽ മാസത്തിൽ വിതരണം ചെയ്യാനും തയ്യാറാകുന്നു. വയനാട് തോട്ടം മേഖലയുടെ ഉന്നമനത്തിനും ലൈഫ് മിഷൻ പദ്ധതിക്കും ഉൾനാടൻ ജലഗതാഗതത്തിനുമൊക്കെ തുക വകയിരുത്തി. കണ്ണൂർ വിമാനത്താവളം അടിസ്ഥാന സൗകര്യ വികസനത്തിനും നോർക്കയ്ക്കും തുക അനുവദിച്ച് പ്രവാസികളെ യും ചേർത്തുപിടിച്ചു. ഓരോ മേഖലയെയും പ്രത്യേകം പരിഗ ണിക്കുന്നതിന്റെ ഉദാഹരണങ്ങൾ ബജറ്റിലുടനീളം കാണാമെന്നും ബഹ്റൈൻ പ്രതിഭജനറൽ സെക്രട്ടറി മിജോഷ് മൊ റാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ പറഞ്ഞു


ഫെഡറലിസത്തെ തകർക്കു ന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റെന്ന് കേളി കലാസാംസ്‌കാരിക വേദി. ദിവസങ്ങൾക്കുമുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന പരിഗണനപോലും നൽകാതെ കേരളത്തെ തീർത്തും അവഗണിച്ചപ്പോൾ, സംസ്ഥാന ബജറ്റ് പ്രവാസികളെ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്നതായി. പ്രവാസി ക്ഷേമത്തിനായി 178.81 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. 2024 ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.81 കോടി. അതിൽ 77.50 കോടി രൂപ തൊഴിൽ നഷ്ട‌പ്പെട്ട് തിരിച്ചുവന്ന് പ്രവാസികളുടെ പുനരധിവാസത്തിനുള്ളത്. പ്രവാസി ക്ഷേമനിധിക്കായി 23 കോടി രൂപയും മാറ്റിവച്ചു ഇത്തരത്തിൽ പ്രവാസികളെ ചേർത്തുപിടിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്ക് അനുയോജ്യമായ ബജറ്റാണ് അവരിപ്പിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.


കേരളത്തെ സാമ്പത്തികമായി അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ, സമഗ്ര വികസനം മുൻ നിർത്തിയുള്ള കേരള ബജറ്റിനെ അഭിവാദ്യം ചെയ്യുന്നതായി ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി. കേന്ദ്രം സൃഷ്‌ടിക്കുന്ന സാമ്പത്തികമായി ഞെരുക്കം, തനത് വരുമാനംകൊണ്ട് മറികടക്കാനു ള്ള കേരളത്തിന്റെ ശ്രമങ്ങളുടെ പ്രതിഫലനമാണ് സംസ്ഥാന ബജറ്റ്. വിഭവ സമാഹരണത്തി നായി പുതിയ മേഖലകൾ കണ്ടെത്തി ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന ങ്ങൾക്ക് ഒരുപോലെ പ്രാധാന്യം ബജറ്റിലുണ്ട്. കേരളത്തിന്റെ എല്ലാ മേഖലകളുടെയും വിക സനം ഉറപ്പാക്കുന്നതാണ് ധനമ ന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പ്രസ് താവനയിൽ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home