കല ട്രസ്റ്റ് പുരസ്കാരം: മുഖ്യമന്ത്രി പിണറായി വിജയൻ ബെന്യാമിന് സമ്മാനിക്കും

തൃശ്ശൂർ: കുവൈത്ത് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന കല ട്രസ്റ്റ് പുരസ്കാരം ആഗസ്റ്റ് 17ന് തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബെന്യാമിന് സമ്മാനിക്കും. പത്താംതരത്തിൽ മികച്ച വിജയം നേടിയ 100 കുട്ടികൾക്ക് 7,500 രൂപ വീതമുള്ള വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മന്ത്രി ആർ ബിന്ദു നിർവ്വഹിക്കും. കല ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ ഉൾപ്പെടെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് കല ട്രസ്റ്റ് അവാർഡ് നേടുന്നത്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു









0 comments