ശ്രദ്ധേയമായി കല കുവൈത്ത്‌ ‘മേഘമൽഹാർ’

MEGHAMALHAR KUWAIT
വെബ് ഡെസ്ക്

Published on Nov 09, 2025, 09:27 AM | 1 min read

കുവൈത്ത് സിറ്റി: അതുല്യ കലാനുഭവങ്ങളും പ്രവാസികളുടെ വൻപങ്കാളിത്തവും ചേർന്ന് ശ്രദ്ധേയമായി കല കുവൈത്ത് ‘മേഘമൽഹാർ’ സാംസ്‌കാരികമേള. മുഖ്യമന്ത്രി പിണറായി വിജയന്‌ കുവൈത്തിൽ നൽകിയ സ്വീകരണത്തിനുശേഷം ഇതേ വേദിയിൽ പരിപാടി അരങ്ങേറി. ചടങ്ങ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.


കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത്, ട്രഷറർ പി ബി സുരേഷ്, പ്രധാന പ്രായോജകർ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹപ്രായോജകർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്‌തഫ ഹംസ എന്നിവർ സംസാരിച്ചു. കല കുവൈത്ത് മുഖമാസിക ‘കൈത്തിരി’, ഇ‍ൗ വർഷത്തെ ഔദ്യോഗിക സുവനീർ എന്നിവ വേദിയിൽ പ്രകാശിപ്പിച്ചു.


കല കുവൈത്ത്‌ ബാലകലാമേളയിലെ ഓവർ ഓൾ ചാമ്പ്യൻഷിപ്, കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങളും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ പി വി സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദിയും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home