കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ഒക്ടോബറിൽ

kala kuwait
വെബ് ഡെസ്ക്

Published on Jun 23, 2025, 02:21 PM | 1 min read

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ‌ മെഗാ സാംസ്‌കാരിക മേള "മേഘമൽഹാർ 2025" എന്ന പേരിൽ ഒക്ടോബർ 31ന് . കല കുവൈത്ത് പ്രസിഡന്റ്‌ മാത്യു ജോസഫ്‌ അധ്യക്ഷനായ അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ടി വി ഹിക്മത് മെഗാ സാംസ്‌കാരിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. ജനറൽ കൺവീനറായി സജി ജനാർദ്ദനെയും അനൂപ് മങ്ങാട്ട്, മുസഫർ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. സബ് കമ്മിറ്റി ചുമതലക്കാരായി മനു തോമസ് ഫിനാൻസ്, നവീൻ വളന്റിയർ, ദേവി സുഭാഷ് - റിസപ്ഷൻ, അനിൽ സ്മൃതി സ്റ്റേജ്, നിഖിൽ സൗണ്ട് ആൻഡ് ഗ്രാഫിക്സ്, ജഗദീഷ് ഫൂഡ്, വിജയകുമാർ - പ്രോഗ്രാം, സുവനീർ റിച്ചി കെ ജോർജ്, പബ്ലിസിറ്റി - മജിത് കോമത്ത്, റാഫിൾ പി ബി സുരേഷ് എന്നിവരെയും ചുമതലപ്പെടുത്തി.


വൈസ് പ്രസിഡന്റ്‌ പ്രവീൺ പി വി സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ സജി ജനാർദ്ദനൻ നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home