ഷാജി എൻ കരുൺ പ്രതിഭാധനനായ കലാകാരൻ: കൈരളി ഫുജൈറ

shaji n karun
വെബ് ഡെസ്ക്

Published on May 02, 2025, 02:56 PM | 1 min read

ഫുജൈറ : പ്രസിദ്ധ സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിൻ്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി. മഹത്തായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചലച്ചിത്രാവിഷ്കാരങ്ങൾ കൊണ്ട് മലയാള സിനിമയെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരനും പ്രതിഭാധനനായ അതുല്യ കലാകാരനുമായിരുന്നു ഷാജി എൻ കരുൺ എന്ന് ലോക കേരളസഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി, പ്രസിഡൻ്റ് വിത്സൺ പട്ടാഴി എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home