കെ മുഹമ്മദ് ഈസ
സ്‌മരണിക പുറത്തിറക്കും

isa
വെബ് ഡെസ്ക്

Published on Mar 04, 2025, 07:27 PM | 1 min read

ദോഹ: ജീവകാരുണ്യ പ്രവർത്തകനും കെഎംസിസി നേതാവുമായിരുന്ന കെ മുഹമ്മദ്‌ ഈസയുടെ ഓർമകളടങ്ങിയ സ്‌മരണിക പുറത്തിറക്കുമെന്ന് കെഎംസിസി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം ഉൾപ്പെടുത്തിയാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുക.


ഖത്തറിലെയും നാട്ടിലെയും വിവിധ സംഘടന പ്രതിനിധികളും സംഗീതലോകത്തെയും കായികലോകത്തെയും പ്രശസ്‌തരും ഈസയുമായുള്ള ആഴമേറിയ അനുഭവങ്ങൾ പങ്കുവയ്ക്കും. പ്രകാശന ചടങ്ങിൽ ഈസയുടെ വിവിധ കാലങ്ങളിലുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. സ്മരണികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളും രൂപീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട ഓർമകളും ചിത്രങ്ങളും മാർച്ച് 30-ന് മുമ്പ്‌ kmcc [email protected] എന്ന വിലാസത്തിൽ അയക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.


തുമാമ കെഎംസിസി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്‌ദുൾ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്‌, ട്രഷറർ പിഎസ്‌എം ഹുസൈൻ, വേൾഡ് കെഎംസിസി സെക്രട്ടറി അബ്‌ദുൾ നാസർ നാച്ചി, സംസ്ഥാന കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ എം പി ഷാഫി, മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home