ഇറാഖ് പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചു

ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയാ അൽ സുദാനി
മസ്‌ക്കത്ത് : ഒമാൻ - ഇറാഖ് ഉഭയകക്ഷി ബന്ധങ്ങൾ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രിയുടെ ദ്വിദിന ഒമാൻ സന്ദർശനം ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ സലാലയിലെത്തിയ ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയാ അൽ സുദാനിയുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് കൂടിക്കാഴ്ച നടത്തി. ഇറാഖി സർക്കാരിലെ മുതിർന്ന അംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ ഉണർവ് ഉണ്ടായിട്ടുണ്ടെ്. കൂടാതെ കയറ്റിറക്കുമതി മൂല്യങ്ങളിൽ ഇരട്ടിയിലേറെ വർദ്ധനയുണ്ടായിട്ടുണ്ടെന്നും ദേശീയ സ്ഥിതിവിവര ഏജൻസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒമാനിലെ ഇറാഖി നിക്ഷേപത്തിലും വലിയ തോതിലുള്ള വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇരുരാജ്യങ്ങളിലെയും സാമ്പത്തികവും നയന്ത്രന്ത്രപരവുമായ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം സഹായിക്കുമെന്ന് വാണിജ്യ നയതന്ത്ര പ്രതിനിധികൾ ചൂണ്ടികാട്ടുന്നു.









0 comments