ഇൻമെക്ക് ഒമാൻ ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

മസ്കത്ത്: ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മയായ ഇൻഡോ ഗൾഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ് ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്റർ (ഇൻമെക്ക് ഒമാൻ) സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗിന് യാത്രയയപ്പ് നൽകി. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന യാത്രയയപ്പിൽ " ഇൻമെക്ക് ഒമാൻ " അംഗങ്ങൾക്ക് പുറമെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗങ്ങളും കമ്മിറ്റി തലവൻമാരും പങ്കെടുത്തു.
ഐഎൻഎം ഇസിസി സ്ഥാപക ഡയറക്ടറും ഒമാൻ ചേംബറിൻ്റെ വിദേശ നിക്ഷേപ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ സി എ ഡേവിസ് കല്ലൂക്കാരൻ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യ- ഒമാൻ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അടക്കം പുതിയ പദ്ധതികൾ വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് നാരംഗ് പറഞ്ഞു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ഊർജ ഖനന വിഭാഗം അധ്യക്ഷനുമായ ഡോ. അബ്ദുല്ല അൽഹാർത്തി, ഐഎൻഎം ഇസിസി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മുഹിയുദ്ധീൻ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.









0 comments