തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ ചൊവ്വാഴ്ച നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനോടനുബന്ധിച്ച് നഗരത്തിൽ ചൊവ്വാഴ്‌ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് നാലുമുതലാണ് നിയന്ത്രണം.
ഓവർ ബ്രിഡ്ജ് ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ്- തമ്പാനൂർ– കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി പോകണം. കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണമെന്നും സിറ്റി പൊലീസ് അറിയിച്ചു. ഫോൺ: 9497930055, 04712558731.









0 comments