പത്തുമാസത്തിനിടെ 27 ജീവനുകൾ; കാസർ‌കോഡ് ദേശീയപാതയിൽ ചോരവീഴുന്നത് അവസാനിക്കണം

KASARKODE.
വെബ് ഡെസ്ക്

Published on Nov 18, 2025, 08:01 AM | 1 min read

കാസർകോഡ്: പത്തുമാസത്തിനിടെ കാസർ‌കോഡ് ദേശീയപാതയിലുണ്ടായ അപകടത്തിൽ നഷ്ടമായത് 27 ജീവനുകൾ. അശ്രദ്ധമായി വാഹനമോടിക്കുന്നത് അവസാനപ്പിക്കണമെന്നതിന്റെ ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണീ മരണങ്ങൾ‌. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം നൂറിനടുത്താണ്.


മൂന്ന് മാസത്തിനിടെ മാത്രം ദേശീയപാതയിൽ 10 മരണമാണ് റിപ്പോർട്ട് ചെയ്തത്.2025 ജനുവരി മുതൽ ചെറുതും വലുതുമായ 126 അപകടങ്ങളാണ് ദേശീയപാതയിലുണ്ടായത്. ഇതര റോഡപകടങ്ങൾ വേറെയുമുണ്ട്.ചരക്കുവാഹനങ്ങളുൾപ്പെടെ അനുവദനീയ വേഗത്തിൽ പോകുമ്പോൾ അമിതവേഗം കാണുന്നത് കാറുകളിലും മറ്റു ചെറുവാഹനങ്ങളിലുമാണ്. ദേശീയപാതയിൽ അനുമതിയില്ലാത്ത ഇരുചക്രവാഹനങ്ങളും തോന്നുംപോലെയാണ് പായുന്നത്.


അമിതവേഗമാണ് തലപ്പാടി-ചെങ്കള റീച്ചിൽ തുടർച്ചയായ അപകടങ്ങളുണ്ടാക്കുന്നത്. പാതയിലുടനീളം മുന്നറിയിപ്പ് ബോർഡുകളുണ്ടെങ്കിലും അതൊന്നും വാഹനയാത്രക്കാർ ഗൗനിക്കുന്നില്ലെന്ന് വ്യക്തം



deshabhimani section

Related News

View More
0 comments
Sort by

Home