ശബരിമലയിൽ 1,36,000 ഭക്തരെത്തി; വിർച്യൽ ക്യൂ പാസ് അനുവദിച്ച ദിവസം തന്നെ ദർശനം നടത്തണം

SABARIMALA
വെബ് ഡെസ്ക്

Published on Nov 18, 2025, 07:44 AM | 1 min read

ശബരിമല: മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദർശനത്തിന് എത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.


തീർഥാടകർ നിർദേ ശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


പമ്പയിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിരിക്കുന്നത്. മഴയും വെയിലുമേൽക്കാതെ ആയിരങ്ങൾക്ക് വിരിവയ്ക്കാനൊരുക്കിയ ജർമൻ പന്തലാണ് അതിൽ പ്രധാനം. പമ്പാ സ്നാനം കഴിഞ്ഞുവരുന്ന മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറാനുള്ള സംവിധാനവുമുണ്ട്. ശീതീകരിച്ച മുറിയും ഇവിടെ തയ്യാറാക്കി. തീർഥാടകർക്ക് സുഗമദർശനത്തിന് എല്ലാവിധ സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു. സുരക്ഷയും ശുചിത്വവും സുതാര്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home