പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലർ രാജിവച്ചു

കോഴിക്കോട്: പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ അഷറഫ് കോട്ടക്കൽ രാജിവച്ചു. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം പയ്യോളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ച് ആർജെഡിയിൽ ചേർന്നിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ രാജി
അഷ്റഫ് അഞ്ച് വർഷമായി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അഷറഫ് മുസ്ലിംലീഗ് കോഴിക്കോട് ജില്ല കൗൺസിൽ അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം വർക്കിങ്ങ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരികയായിരുന്നു. പയ്യോളിയിലെ ലീഗ് നേതൃത്വം ചില നേതാക്കളുടെ താൽപ്പര്യം അനുസരിച്ചാണ് പ്രവർത്തിക്കുന്നെന്ന് രാജിക്ക് ശേഷം അഷ്റഫ് പറഞ്ഞു.









0 comments