കുവൈത്തിൽ ഇന്ത്യക്കാരിയെ കുത്തിക്കൊന്നു; പ്രതി പൊലീസ് പിടിയിൽ

കുവൈത്ത് സിറ്റി: മൈദാൻ ഹവാലിയിൽ ഇന്ത്യക്കാരിയെ കഴുത്തിൽ കത്തി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം പോലീസ് ഓപ്പറേഷൻ റൂമിൽ ലഭിച്ചതോടെ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചു. അതേസമയം, കൊല്ലപ്പെട്ട സ്ത്രീയും പ്രതിയും ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല
.സംഭവത്തിന്റെയും കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യത്തിന്റെയും വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിയെ ചോദ്യംചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.









0 comments