പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകാൻ അബുദാബിയിലെ മാധ്യമ കൂട്ടയ്മ

അബുദബി: പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകാൻ അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദബി. 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ നിർമ്മിക്കുന്ന വീടിനായി അടച്ചുറപ്പുള്ള വീടില്ലാത്ത, 30 വർഷത്തിൽ കുറയാതെ വിദേശത്തുള്ള പ്രവാസികളെയാണ് പരിഗണിക്കുക.
ഗൾഫിലെ പ്രമുഖ സംരംഭകനും വിപിഎസ് ഹെൽത്ത് സ്ഥാപകനും എംഡിയുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണയോടെയാണ് വീട് വച്ച് നൽകുക.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ മീഡിയ അബുദബി (ഇമ) പ്രസിഡന്റ് സമീർ കല്ലറ (00971 55 585 6283), ജനറൽ സെക്രട്ടറി റാശിദ് പൂമാടം (00971 55 8018821) എന്നിവരുമായി ബന്ധപ്പെടാം.









0 comments