ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അഡ്വക്കറ്റ് സന്തോഷ് നായർ, വാഹിദ് നാട്ടിക എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ സർവോദയ പ്രസ്ഥാനം എന്ന വിഷയത്തെപ്പറ്റിയുള്ള സംവാദവും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി.









0 comments