ഐഐസി ചാമ്പ്യൻഷിപ്പ് ട്രോഫി 2025 സീസൺ 2 ഏപ്രിൽ 13ന്

iic footbal
വെബ് ഡെസ്ക്

Published on Apr 08, 2025, 06:36 PM | 1 min read

അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിർ സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന 'എം.എം. നാസർ മെമ്മോറിയൽ ഇലവൻസ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 2' ഏപ്രിൽ 13 ഞായറാഴ്ച അബുദാബി സായിദ് സ്പോർട്സിറ്റിയിൽ വെച്ച് നടക്കും. മത്സരങ്ങൾ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.


യുഎയിലെ പ്രമുഖ സാമൂഹിക സസാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.എം. നാസറിന്റെ ഓർമ്മയ്ക്കായിആണ് ഐഐസി ചാമ്പ്യൻഷിപ്പ് ട്രോഫി മത്സരം സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ യു.എ.ഇയിലെ പ്രശസ്തരായ എട്ട് ടീമുകൾ തമ്മിലാണ് മത്സരം നടക്കുക.

മികച്ച ക്രമീകരണങ്ങളോടെ നടക്കുന്ന ഈ ടൂർണമെന്റ് അബുദാബിയിലെ കായിക പ്രേമികൾക്ക് ഒരു മികച്ച ടൂര്ണമെന്റാകും സമ്മാനിക്കുക എന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 ,3000 ,1000 ദിർഹം ക്യാഷ്‌ പ്രൈസും ഐഐസി ചാമ്പ്യൻഷിപ്പ് ട്രോഫിയും മെഡലും ലഭിക്കും. പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക കായിക മേഖലയിലെ വിശിഷ്ടാതിഥികളുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Home