ഹജ്ജ്: ഒമാൻ തീർഥാടകർക്കുള്ള രജിസ്ട്രേഷൻ 23 മുതൽ

മസ്‌കത്ത്: ഒമാൻ തീർഥാടകർക്കുള്ള ഇൗ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ 23ന് ആരംഭിക്കുമെന്ന് അധികൃതർ. ഒക്‌ടോബർ എട്ടുവരെ തീർഥാടകർക്ക് രജിസ്‌ട്രേഷന് അവസരമുണ്ടാകുമെന്നും എൻഡോവ്‌മെന്റ്സ്, മതകാര്യ മന്ത്രാലയം അറിയിച്ചു. www.hajj.om എന്ന വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് സിസ്റ്റം വഴി 18 വയസ്സും അതിൽ കൂടുതലുമുള്ള ഒമാനിലെ പൗരന്മാർക്കും പ്രവാസികൾക്കും രജിസ്ട്രേഷൻ ലഭ്യമാണ്.
ഇലക്‌ട്രോണിക് ഓതന്റിക്കേഷൻ സിസ്റ്റവുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അപേക്ഷകർക്ക് അവരുടെ സിവിൽ നമ്പർ പേഴ്‌സണൽ കാർഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ആദ്യ വിഹിതത്തിന് അർഹരായവരെ ഒക്ടോബർ 14 മുതൽ 30 വരെയും രണ്ടാമത്തെ വിഹിതം നവംബർ രണ്ടു മുതൽ ആറു വരെയും മൂന്നാമത്തെ വിഹിതം 2025 നവംബർ ഒന്പതു മുതൽ 11 വരെയും അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.









0 comments