ഒമാനിൽ നിന്നും ഹജ്ജിന് പുറപ്പെട്ട മലയാളികളുടെ സംഘം മടങ്ങിയെത്തി

മസ്കത്ത് : ഒമാനിൽ നിന്നും ഹജ്ജിന് പുറപ്പെട്ട മലയാളികളുടെ സംഘം ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തി. മസ്കത്ത് സുന്നി സെന്റർ വഴി ഹജ്ജിന് അനുമതി ലഭിച്ച 52 പേരടങ്ങുന്ന മലയാളി തീർഥാടക സംഘമാണ് ഹജ്ജ് പൂർത്തിയാക്കി സുൽത്താനെറ്റിൽ തിരിച്ചെത്തിയത്. മെയ് 28 നാണ് ഹജ്ജ് സംഘം മസ്കത്തിൽ നിന്നും യാത്ര തിരിച്ചത്. ഹജ്ജ് പൂർത്തിയാക്കി ജിദ്ദയിൽ നിന്നും മടങ്ങിയ സംഘം ജൂൺ 11ഓടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
14,000 പേരാണ് ഈ വർഷം ഒമാനിൽ നിന്നും ഹജ്ജിന് പോയത്.ഇതിൽ 13,530 സ്വദേശി പൗരന്മാരും 470 പ്രവാസികളുമാണ്. ഇതിൽ 235 പേർ അറബ് വംശജരായ പ്രവാസികളാണ് ബാക്കിയുള്ള അറബിതര പ്രവാസി ക്വാട്ടയിൽ അവസരം ലഭിച്ച 235 പേരിൽ നിന്നാണ് 52 മലയാളികൾക്ക് അവസരം ലഭിച്ചത്.
0 comments