ചിറയിൻകീഴ് അൻസാറിനെ അനുസ്മരിച്ച് ഫ്രണ്ട്സ് എഡിഎംഎസ്

അബുദാബി: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ദീർഘകാലം അബുദാബി മലയാളി സമാജത്തിന്റെ പ്രസിഡന്റുമായിരുന്ന ചിറയിൻകീഴ് അൻസാറിന്റെ പതിനാറാമത് ചരമവാർഷികം ഫ്രണ്ട്സ് എഡിഎംഎഎസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഫാഗൂർ എടപ്പാൾ അദ്ധ്യക്ഷനായി. ഫ്രണ്ട്സ് എഡിഎംഎസ് രക്ഷാധികാരിയും അബുദാബി മലയാളി സമാജം പ്രസിഡന്റുമായ സലിം ചിറക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ടി എം നിസാർ, കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി യേശുശീലൻ, ലോക കേരള സഭ അംഗം എ കെ ബീരാൻകുട്ടി, ഫ്രണ്ട്സ് എഡി എം എസ് വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, നാസർ വിളഭാഗം, യുവകലാസാഹിതി സെക്രട്ടറി നിതിൻ, മുഹമ്മദലി കല്ലുറുമ, ബിജു വാരിയർ, ശശി നടേശൻ എന്നിവർ സംസാരിച്ചു. ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനുപ ബാനർജി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷഹീം നന്ദിയും പറഞ്ഞു.








0 comments