ഒസാക്ക എക്സ്പോയിൽ തിളങ്ങി ഒമാൻ പവിലിയൻ

ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ലെ ഒമാൻ പവിലിയൻ ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ വൈവിധ്യപൂർണമായ ഭൂപ്രകൃതിയുടെ സവിശേഷത ഉൾ ച്ചേർത്താണ് പവിലിയൻ തയ്യാറാ ക്കിയത്. മാസങ്ങളായി നടക്കുന്ന വ്യത്യസ്ത പ്രദർശങ്ങളുടെ ഭാഗമായി ഫാ ഷൻ ഷോ അരങ്ങേറി. തനത് ഒമാനി സൗന്ദര്യ മാതൃകകൾ ലോകത്തിനു മുന്നിൽ ആവിഷ്ക്കരിക്കാ നുള്ള വേദിയായി പരിപാടി മാറി യെന്ന് എക്സ്പോയിലെ ഒമാൻ പ്രതിനിധികൾ പറഞ്ഞു. 16 തരം വേഷങ്ങളണിഞ്ഞ എട്ടു മോഡലു കൾ അരങ്ങിലെത്തി. ഒമാൻ്റെ സമു ദ്ര. പർവത, മരുഭൂ പരിസ്ഥിതികളി ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാ ണ് വേഷവിധാനങ്ങൾ അണിയിച്ചൊരുക്കിയത്. ചരിത്രപരമായ ഒമാനി വസ്ത്ര സങ്കൽപ്പങ്ങളെ വ്യത്യസ്തമാക്കിയ പരമ്പരാഗത കരകൗശല വസ്‌തുക്കൾ, പ്രാദേശിക തുണിത്തരങ്ങൾ, അലങ്കാര പാറ്റേണുകൾ എന്നിവയുടെ മേളനം കൂടിയായി പ്രദർശനം മാറി. വളരെ മികച്ച പ്രതികരണമാണ് ഒമാനി പവിലിയനും ഫാഷൻ ഷോയ്ക്കും ലഭിച്ചതെന്ന് പ്രതിനിധികൾ പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളുമായി സാംസ്‌കാരിക വിനിമയത്തിനും സംവാദത്തിനുമുള്ള അവസരങ്ങളാണ് ഇത്തരം വേദികളെന്നും ഒമാൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഏപ്രിൽ 13ന് തുടങ്ങിയ മേള അടുത്തമാസം 13ന് സമാപിക്കും.









0 comments