പെയ്സ് എംയുഎൻ: ദുബായ് ക്രസന്റ് ഇംഗ്ലിഷ് സ്കൂളിന് മികച്ച വിജയം

ദുബായ് : പെയ്സ് ഇന്റർനാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മോഡൽ യുണൈറ്റഡ് നേഷനിൽ ക്രസന്റ് ഇംഗ്ലിഷ് സ്കൂളിന് മികച്ച വിജയം. യുഎന്നിന്റെ പ്രവർത്തന ശൈലിയെക്കുറിച്ചും സമകാലിക വിഷയങ്ങളെക്കുറിച്ചുമുള്ള അറിവും നേതൃത്വ പാടവും വർദ്ധിപ്പിക്കുന്നതിനായാണ് എംയുഎൻ സംഘടിപ്പിക്കുന്നത് നയതന്ത്രം, ഗവേഷണം, സഹകരണം, പൊതുവിഷയങ്ങൾ എന്നിവയുടെ ചർച്ചയും അവതരണത്തിനുമാണ് എംയുഎൻ പ്രാധാന്യം നൽകിയത്.
55 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ മറിയം ഹഫീസ( ഗ്രേഡ് 11) മികച്ച ചെയർ അവാർഡ് കരസ്ഥമാക്കി. മികച്ച പൊസിഷൻ പേപ്പർ വിഭാഗത്തിൽ അമൽ ഫാത്തിമ(ഗ്രേഡ് 11) ആസിഫ(ഗ്രേഡ് 10) എന്നിവർക്കും അവാർഡ് ലഭിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൾ ഡോ. ഷറഫുദ്ധീൻ താനിക്കാട്ട്, മാനേജ്മെന്റ് , ഡയറക്ടർ ബോർഡ് എന്നിവർ അഭിനന്ദിച്ചു.









0 comments