പ്രത്യേക സുരക്ഷാ സംവിധാനവുമായി ദുബായ് പൊലീസ്

ദുബായ്: പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമായി ദുബായ് പൊലീസ്. ‘തിരികെ സ്‌കൂളിലേക്ക്’ സുരക്ഷാ സംരംഭത്തിന്റെ ഭാഗമായി 250 സുരക്ഷാ, ഗതാഗത പട്രോളിങ്ങുകൾ സ്കൂൾ മേഖലകളിൽ വിന്യസിക്കും. ഒമ്പത് ഡ്രോണുകൾ ഗതാഗത പ്രവാഹവും പ്രധാന സ്ഥലങ്ങളും നിരീക്ഷിക്കും. ആറ് ആഡംബര പട്രോളിങ് കാറുകളും നാല് മൗണ്ടഡ് പോലീസ് യൂണിറ്റുകളും 60 സൈക്കിളുകളും ഫീൽഡ് സാന്നിധ്യം വർധിപ്പിക്കാൻ ഉപയോഗിക്കും.
"സേഫ്റ്റി അംബാസഡർ’ പദ്ധതിയിൽ 300 കുട്ടികൾ പങ്കെടുക്കും. 750ൽ അധികം മുതിർന്ന ഉദ്യോഗസ്ഥരും പൊലീസ് അംഗങ്ങളും വിദ്യാർഥികളുമായി നേരിട്ടും ഇടപെടും. നഗരത്തിലെ 71 സ്കൂളുകൾ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുമായും വിദ്യാർഥികളുമായും ഇടപഴകുമെന്നും അധികൃതർ അറിയിച്ചു.









0 comments