‘ഗിർനാസ് എജുക്കേഷണൽ അഡ്വൈസർ’ ദുബായിൽ ആരംഭിച്ചു

പ്രതീകാത്മകചിത്രം
ദുബായ്: മാതാപിതാക്കൾക്ക് കുട്ടികൾക്കായി ഏറ്റവും അനുയോജ്യമായ സ്കൂൾ കണ്ടെത്താൻ സഹായിക്കുന്ന ‘ഗിർനാസ് എജുക്കേഷണൽ അഡ്വൈസർ’ എന്ന പുതിയ സേവനം ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ആരംഭിച്ചു. നവംബർ 8ന് ആരംഭിച്ച എജുക്കേഷൻ എക്സ്പോ 2025ലാണ് സേവനം പ്രഖ്യാപിച്ചത്.
കെഎച്ച്ഡിഎ വിദഗ്ധരുമായി വ്യക്തിഗത ആശയവിനിമയം നടത്തി മാതാപിതാക്കൾക്ക് കുട്ടികളുടെ കഴിവും മൂല്യങ്ങളും പരിഗണിച്ച് ശരിയായ സ്കൂൾ തിരഞ്ഞെടുക്കാം. നിർമിത ബുദ്ധി പിന്തുണയുള്ള ചാറ്റ് സംവിധാനവും കെഎച്ച്ഡിഎ ആപ്പും വഴി സേവനം ലഭ്യമാണ്. ‘എജുക്കേഷൻ 33 സ്ട്രാറ്റജി’യുടെ ഭാഗമായിട്ടാണ് സംരംഭം നടപ്പാക്കുന്നത്.









0 comments