പൈതൃക സംരക്ഷണത്തിന് ‘അൽ മക്തൂം ആർകൈവ്സ്’

ദിലീപ് സി എൻ എൻ
Published on Oct 28, 2025, 03:52 PM | 1 min read
ദുബായ് : യുഎഇ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘അൽ മക്തൂം ആർകൈവ്സ്’ എന്ന പുതിയ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു. ദുബായിലെ ഭരണാധികാരികളുടെയും അൽ മക്തൂം കുടുംബത്തിന്റെയും സമ്പന്നമായ പാരമ്പര്യവും സംഭാവനകളും ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.
ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഷെയ്ഖ് മുഹമ്മദും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ദുബായിയുടെ പുരോഗതിയുടെയും രൂപാന്തരത്തിന്റെയും ചരിത്രം വിശദീകരിക്കുന്ന സമഗ്ര രേഖകളും ശേഖരങ്ങളും ഉൾപ്പെടുത്തി ദുബായ് ഭരണാധികാരികളുടെ ജീവിതം, സംഭാവനകൾ, സാഹിത്യരചനകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ മേൽനോട്ടത്തിലാണ് ആർകൈവ്സ് പ്രവർത്തിക്കുക. ദുബായ്‌യുടെ ഭരണാധികാരികളുടെ ബൗദ്ധിക, മാനവിക, സാംസ്കാരിക പൈതൃകം പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
1894 മുതൽ ഇന്നുവരെ ദുബായ് ഭരണാധികാരികളുടെ ചരിത്ര ചിത്രങ്ങൾ ഉൾപ്പെടുത്തിയ അൽ മക്തൂം കുടുംബ വംശവൃക്ഷം, പുസ്തകങ്ങൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവയും ചടങ്ങിൽ പ്രദർശിപ്പിച്ചു.









0 comments