ബ്ലൂ ഓഷ്യൻ ഓണാഘോഷം സംഘടിപ്പിച്ചു

ദുബായ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷൻ ഓണം വിപുലമായി സംഘടിപ്പിച്ചു. എമിറാത്തികൾ ഉൾപ്പെടെ 18ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ ആഘോഷത്തിൽ പങ്കെടുത്തു. പരമ്പരാഗത വസ്ത്രധാരണവും സാംസ്കാരിക പരിപാടികളും ഒത്തുചേർന്ന ഓണാഘോഷം യു എ ഇയിലെ പ്രവാസി സമൂഹത്തിന് പുത്തൻ അനുഭവമായി.
'ഒരോണം, ഒരാത്മാവ്, ഒരു കുടുംബം' എന്ന പ്രമേയത്തിലാണ് ആഘോഷം നടന്നത്. ബ്ലൂ ഓഷ്യനിലെ ജീവനക്കാരിൽ ഭൂരിഭാഗത്തെയും ഒരുമിച്ചുകൊണ്ടുവരാൻ കഴിഞ്ഞത് വലിയ അഭിമാനമാണെന്ന് ഗ്രൂപ്പ് സി എ ഒ ഡോ. സത്യ മേനോൻ പറഞ്ഞു.
ഈജിപ്ത്, അൾജീരിയ, കാനഡ, സൗദി അറേബ്യ, ലെബനൻ, ഫിലിപ്പീൻസ്, സുഡാൻ, സ്വീഡൻ, സിറിയ, ടുണീഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ പങ്കാളിത്തം ഓണാഘോഷത്തെ ആഗോള സൗഹൃദ വേദിയായി മാറ്റി.









0 comments