ഡിഎൽഡിയും എഎഫ്ഇസഡ്‌എയും ധാരണപത്രം ഒപ്പുവച്ചു

ദുബായ്: അജ്മാൻ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഭൂമിയുടെയും സ്വത്തിന്റെയും ഫ്രീഹോൾഡ് ഉടമസ്ഥാവകാശം ഉറപ്പാക്കാൻ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (ഡിഎൽഡി) അജ്മാൻ ഫ്രീ സോൺ അതോറിറ്റിയും (എഎഫ്ഇസഡ്‌എ) ധാരണപത്രം ഒപ്പുവച്ചു. നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് സ്ഥാപിക്കുക, സുതാര്യതയും നിക്ഷേപവും വർധിപ്പിക്കുക, ദുബായെയും അജ്മാനെയും മുൻനിര റിയൽ എസ്റ്റേറ്റ് ലക്ഷ്യസ്ഥാനങ്ങളായി ഉയർത്തുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഡിഎൽഡി ഡയറക്‌ടർ ജനറൽ മർവാൻ ബിൻ ഗാലിറ്റയും ദുബായിലെ എഎഫ്ഇസഡ്‌എ ഡയറക്ടർ ജനറൽ ഇസ്‌മായിൽ അൽ നഖിയും കരാറിൽ ഒപ്പുവച്ചു. നിക്ഷേപം ഉത്തേജിപ്പിക്കുകയും ആകർഷകവും സ്ഥിരതയുള്ളതുമായ വാണിജ്യ മേഖലയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന തന്ത്രപരമായ പുരോഗതി സ്ഥിരമായി ആരംഭിക്കുന്നുവെന്ന് മർവാൻ ബിൻ ഗാലിറ്റ പറഞ്ഞു. ബിസിനസുകൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ ആത്മവിശ്വാസത്തോടെയും കാര്യക്ഷമമായും വളർത്താൻ പ്രാപ്തമാക്കുന്നതിൽ ഡിഎൽഡിയുമായുള്ള പങ്കാളിത്തം സുപ്രധാന കുതിച്ചു ചാട്ടത്തെ പ്രതിനിധീകരിക്കുന്നവെന്ന് ഇസ്‌മായിൽ അൽ നഖി പറഞ്ഞു.








0 comments