ദമ്മാം നവോദയയുടെ കുടുംബസഹായം

ദമ്മാം: ദമ്മാം നവോദയ സാംസ്‌കാരിക വേദി, ദമ്മാം ടൗൺ ഏരിയ, ലേഡീസ് മാർക്കറ്റ് യൂണിറ്റ് അംഗമായിരിക്കെ, ദമ്മാമിൽ വച്ച് മരണപ്പെട്ട കൊല്ലം, ആര്യങ്കാവ്, എടപ്പാളയം, ആർ എസ് ഭവനിൽ രാജു രാധാകൃഷ്ണന്റെ കുടുംബസഹായം എടപ്പാളയത്ത് ചേർന്ന യോഗത്തിൽ വച്ച് സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി പി സജി രാജുവിന്റെ കുടുംബത്തിന് കൈമാറി. സിപിഐഎം കഴുതുരുട്ടി എൽസി സെക്രട്ടറി രാജു അധ്യക്ഷനായ യോഗത്തിൽ നവോദയ മുൻ പ്രവർത്തകനും കേരള പ്രവാസി സംഘം കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞു.
യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് അംഗം വിനീത, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കമലൻ, ബിനു മാത്യു, സിബി, മനു വട്ടത്തിൽ, മസൂദ്, രാജേഷ്, ആര്യങ്കാവ് എൽസി അംഗവും, നവോദയ ജുബൈൽ, ദീന യൂണിറ്റ് മുൻ അംഗവുമായ വിനീഷ് തോമസ്, നവോദയ ദമ്മാം ടൗൺ ഏരിയ കമ്മിറ്റി അംഗങ്ങളായ ബിനു കുളത്തൂപ്പുഴ, ഉദയൻ, നവോദയ മുൻ പ്രവർത്തകരായ ഹരികുമാർ പുനലൂർ, രാജു കലയനാട്, പ്രവാസി സംഘം പുനലൂർ ഏരിയ സെക്രട്ടറിയും, പുനലൂർ മുനിസിപ്പൽ കൗൺസിലറുമായ അരവിന്ദാക്ഷൻ, ഹുസൈൻ, മധു, അജയൻ, സിപിഐ എംപ്രവർത്തകർഎന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments