ദമ്മാം നവോദയ 25-ാം വാർഷികാഘോഷം: ലോഗോ പ്രകാശനം ചെയ്തു

ദമ്മാം: രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് കടക്കുന്ന ദമ്മാം നവോദയ സാംസ്കാരികവേദി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലൂടെ പ്രവാസലോകത്തുനിന്നും നാട്ടിൽ നിന്നുമുള്ള കലാകാരൻ മാരിൽ നിന്നും ലഭിച്ച 29 ലോഗോകളിൽ നിന്ന് മൂന്ന് അംഗ ജൂറി തെരഞ്ഞെടുത്ത ലോഗോ ചിത്രകാരനും അധ്യാപകനുമായ സുനിൽ മാസ്റ്റർ ദമ്മാമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പയ്യന്നൂർ സ്വദേശി അഭിഷേക് വരച്ച ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഫൽ വെളിയംങ്കോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ പ്രസിഡൻ്റ് ഹനീഫ മൂവാറ്റ്പുഴ അദ്ധ്യക്ഷനായി. നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ലോക കേരള സഭാംഗവും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ നാസ്സ് വക്കം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര സിൽവർ ജൂബിലി ആഘോഷപാടികളെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ജൂറി അംഗങ്ങളായ സജീഷ് ഒ പി, സാലുമാസ്റ്റർ, നവോദയ സ്ഥാപക കേന്ദ്ര കമ്മിറ്റി അംഗം ഹനീഫ തലശ്ശേരി, ലോക കേരള സഭാംഗം ആൽബിൻ ജോസഫ്, നവോദയ രക്ഷാധികാരി സമിതി അംഗം രാജേഷ് ആനമങ്ങാട്, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്, പ്രസിഡൻ്റ് ഷാനവാസ്, ട്രഷറർ അനു രാജേഷ്, കേന്ദ്ര വനിതവേദി കൺവീനർ രശ്മി ചന്ദ്രൻ, നവോദയ കേന്ദ്ര ഭാരവാഹികളായ നൗഷാദ് അകോലത്ത്, ജയൻ മെഴുവേലി, ശ്രീജിത് അമ്പാൻ, കുടുബവേദി കേന്ദ്ര ഭാരവാഹികളായ ഷാഹിദ ഷാനവാസ്, സുരയ്യ ഹമീദ്, ഹമീദ് നൈന, നരസിംഹൻ തുടങ്ങിയവർ പങ്കെടുത്തു. നവോദയ കേന്ദ്ര കമ്മറ്റി അംഗം സ്മിത നരംസിംഹൻ നന്ദി രേഖപ്പെടുത്തി.









0 comments