ദമ്മാം നവോദയ സ്വാതന്ത്ര്യദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു

ദമ്മാം: നവോദയ സാംസ്കാരികവേദി, കിഴക്കൻ പ്രവിശ്യ-സൗദി അറേബ്യ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. മധുര വിതരണവും, കുട്ടികളുടെ കലാപരിപാടികളും, "സ്വാതന്ത്ര്യാനന്തര ഇന്ത്യ" എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ദമ്മാമിൽ സംഘടിപ്പിച്ച പരിപാടി നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും, ഫെഡറലിസവും കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലത്ത് ജാഗ്രതയോടെ ഭാവി ഇന്ത്യയെ വാർത്തെടുക്കാനും സംരക്ഷിക്കാനും ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നവോദയ കേന്ദ്ര ആക്ടിങ് സെക്രട്ടറി വിദ്യാധരൻ കോയാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ അധ്യക്ഷനായി.
നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ പവനൻ മൂലക്കീൽ, സൈനുദ്ധീൻ കൊടുങ്ങല്ലൂർ, റഹീം മടത്തറ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, പ്രസിഡന്റ് ഷാനവാസ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുരയ്യ ഹമീദ്, ഷാഹിദ ഷാനവാസ്, പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, സാമൂഹിക പ്രവർത്തകൻ നാസ് വക്കം, സുധീർ എന്നിവർ സംസാരിച്ചു.
സെമിനാറിൽ നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് വിഷയം അവതരിപ്പിച്ചു. നവോദയ കേന്ദ്രകമ്മിറ്റി അംഗം സലിം പുതിയവീട്ടിൽ മോഡറേറ്റർ ആയിരുന്നു. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ജയൻ മെഴുവേലി, ജോ. സെക്രട്ടറി നൗഷാദ് അകോലത്ത്, ജോ. ട്രഷറർ ജയപ്രകാശ് ദമ്മാം റീജിയണൽ ആക്ടിങ് സെക്രട്ടറി ബാബു കെപി, കുടുംബവേദി ദമ്മാം ഏരിയ സെക്രട്ടറി മനോജ് പുത്തൂരാൻ എന്നിവർ സന്നിഹിതരായിരുന്നു. നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ നന്ദി പറഞ്ഞു.









0 comments