എമിറേറ്റ്സ് ഫ്‌ളൈറ്റ് കാറ്ററിംഗ് പേരിൽ തട്ടിപ്പ്: ദുബായ് എച്ച്ആർ സ്ഥാപനത്തിന് 50,000 ദിർഹം നഷ്ടം

പ്രതീകാത്മക ചിത്രം
ദുബായ്: എമിറേറ്റ്സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ പേര് വ്യാജമായി ഉപയോഗിച്ച് ദുബായിലെ എച്ച് ആർ സ്ഥാപനത്തിൽ നിന്നും അമ്പതിനായിരം ദിർഹം തട്ടിയെടുത്തു. കമ്പനിയുടെ പേരിൽ വ്യാജ ഇ–മെയിൽ വിലാസങ്ങൾ സൃഷ്ടിച്ച് തട്ടിപ്പുകാർ സ്ഥാപനവുമായി ബന്ധപ്പെടുകയായിരുന്നു. “വിതരണക്കാരുടെ രജിസ്‌ട്രേഷൻ”, “ഡെപ്പോസിറ്റ്” അടക്കാനുള്ള നിർദ്ദേശവുമടക്കം മുഴുവൻ നടപടികളും യഥാർഥ കരാർ നടപടികളുടെ മാതൃകയിൽ ആയിരുന്നതിനാൽ വഞ്ചന തിരിച്ചറിയാതെ സ്ഥാപനം പണം അയച്ചു.
അബുദാബിയിലെ ഒരു ഡിജിറ്റൽ ബാങ്കിൽ “എമിറേറ്റ്സ് ഫ്‌ളൈറ്റ് കാറ്ററിംഗ് ഇ കെ എഫ് സി ” എന്ന പേരിൽ തുറന്ന അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. സംഭവത്തെ തുടർന്ന് എമിറേറ്റ്സ് ഫ്‌ളൈറ്റ് കാറ്ററിംഗ് പങ്കാളികൾ ജാഗ്രത പാലിക്കണമെന്ന് സ്ഥാപനം മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ ബിസിനസിനെ വ്യാജമായി അനുകരിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അന്വേഷണം നടക്കുന്നു. വിതരണക്കാരുടെ രജിസ്‌ട്രേഷന് ഒരിക്കലും ഫീസ് ഈടാക്കുന്നില്ലെന്ന് പ്രത്യേകം അറിയിക്കുന്നതായും സ്ഥാപനം പ്രസ്താവനയിൽ പറയുന്നു.









0 comments