പിപിഎഫ് കുവൈത്ത് "എലിവേറ്റ് 2025" – കരിയർ ഗൈഡൻസ് ക്ലാസും മത്സരങ്ങളും സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, റുബിക്സ്, പ്രോജക്ട് മത്സരങ്ങളും സംഘടിപ്പിക്കുന്നു. "എലിവേറ്റ് 2025" എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 മെയ് 16ന് വൈകിട്ട് 2 മുതൽ അബ്ബാസിയയിലെ അസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടക്കും.
വിദഗ്ധർ നേതൃത്വം നൽകുന്ന കരിയർ ഗൈഡൻസ് സെഷൻ, റൂബിക്‌സ് ക്യൂബ് മത്സരം, പ്രോജക്റ്റ് പ്രസന്റേഷൻ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ppfkuwait.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 97201260, 50731999.









0 comments