ദി ഡൈസ് പ്ലെയർ മുഹമ്മദ് ദർവീഷ്; ഷാർജയിൽ പ്രദർശനം തുടങ്ങി

ഷാർജ: പ്രശസ്ത പലസ്തീൻ കവി മുഹമ്മദ് ദർവീഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി "ദി ഡൈസ് പ്ലെയർ മുഹമ്മദ് ദർവീഷ്" എന്ന പേരിൽ ഷാർജ ഹൗസ് ഓഫ് വിസ്‌ഡത്തിൽ പ്രദർശനം ആരംഭിച്ചു. 2026 മാർച്ച് 13 വരെ നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. മുഹമ്മദ് ദർവീഷിന്റെ ജീവിതം, പ്രവാസം, പൈതൃകം, കവിത, കല, വ്യക്തിഗത ആർകൈവുകൾ, മൾട്ടിമീഡിയ പ്രദർശനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മുബാറക് നഖി, ദുബായ് പാലസ്തീനിയൻ സ്റ്റേറ്റ് കോൺസൽ ജനറൽ മുഹമ്മദ് അസദ്, ഷാർജ ഇസ്ലാമിക് ബാങ്ക് സിഇഒ മുഹമ്മദ് അബ്ദുല്ല, ഗവൺമെന്റ് റിലേഷൻസ് വകുപ്പ് ഡയറക്ടർ മജീദ് ബിൻ അബ്ദുല്ല അൽഖാസിമി, ആർട്ട് ഫൗണ്ടേഷന്റെ സ്ഥാപകൻ ഷെയ്ക്ക് സുൽത്താൻ സൂദ് അൽ ഖസിമി, സുറുക്ക് സിഇഒ അഹമ്മദ് ഉബൈദ് അൽഖാസിർ, ഹോബ് എക്സിക്യൂട്ടീവ് ഡയറക്ടർ മർവ അൽ അഖ്റൂബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









0 comments