ബാലവേദി കുവൈത്ത് ഫഹഹീൽ മേഖല "ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക്ഷോപ്പ്" സംഘടിപ്പിച്ചു

balavedi

കല കുവൈത്ത് ട്രഷറർ സുരേഷ് പി ബി വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jul 28, 2025, 02:39 PM | 1 min read

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഫഹഹീൽ മേഖലയുടെ നേതൃത്വത്തിൽ നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികൾക്കായി "ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക്ഷോപ്പ്" സംഘടിപ്പിച്ചു. ബാലവേദി ഫഹഹീൽ മേഖല പ്രസിഡന്റ് കീർത്തന ഷാനി അധ്യക്ഷത വഹിച്ച ചടങ്ങ് കല കുവൈത്ത് ട്രഷറർ സുരേഷ് പി ബി വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു.


മംഗഫ് കലാ സെന്ററിൽ നടന്ന പരിപാടിയിൽ ഫഹാഹിൽ മേഖലയിലെ ബാലവേദിയുടെ 10 ക്ലബ്ബുകളിൽ നിന്നും, മാതൃഭാഷ ക്ലാസുകളിൽ നിന്നുമായി 52 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ടിസ്റ്റും ഷോർട്ട് ഫിലിം ഡയറക്ടറുമായ പ്രവീൺ കൃഷ്ണ, ചിത്രകാരൻ ശ്യാം നിലമ്പൂർ എന്നിവർ ആർട്ട് വർക്ക് ഷോപ്പും, കെ എം എഫ് ഫഹാഹീൽ മേഖല സെക്രട്ടറിയും കല കുവൈത്ത് ഫഹഹീൽ വെസ്റ് യൂണിറ്റ് ജോയിൻ്റ് കൺവീനറുമായ ഷീന സ്കറിയ ക്രാഫ്റ് വർക്ക്ഷോപ്പിനും നേതൃത്വം നൽകി.


കല കുവൈത്ത് ഫഹഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി ജിൻസ് തോമസ്, മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി, ബാലവേദി കുവൈറ്റ് കോഓർഡിനേറ്റർ ശങ്കർ റാം ബാലവേദി ഫഹഹീൽ മേഖല കൺവീനർ വിജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി ഫഹാഹിൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു സ്വാഗതം ആശംസിച്ച പരിപാടിക്ക് ബാലവേദി പൂമരം ക്ലബ്ബ് സെക്രട്ടറി അക്‌സ ബിജു നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home