ബാലവേദി കുവൈത്ത് "വേനൽ പറവകൾ’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല "വേനൽ പറവകൾ’ അബ്ബാസിയ കല സെന്ററിൽ നടന്നു. കല കുവൈത്ത് ജോയിന്റ് സെക്രട്ടറി പ്രസീത് കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി അധ്യക്ഷയായി. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ രജീഷ്, കോഓർഡിനേറ്റർ ശങ്കർ റാം, അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, അബ്ബാസിയ മേഖല കൺവീനർ വിനോയി വിത്സൻ, കോഓർഡിനേറ്റർ സുഷമ എന്നിവർ സംസാരിച്ചു.
ഉപരി പഠനത്തിനായി നാട്ടിലേക്കുപോകുന്ന ബാലവേദി മുൻ ഭാരവാഹി അഭിരാമി അജിത്തിനുള്ള ഉപഹാരം രക്ഷാധികാരി കൺവീനർ രജീഷ് കൈമാറി. മേഖലയിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മേഖല മുൻ ഭാരവാഹി ഗൗരി പ്രിയ അവതാരകയായി. ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദിയും പറഞ്ഞു.









0 comments