ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ദുബായില്‍

ദുബായ്: സെപ്തംബർ ഒൻപത് മുതൽ 28 വരെ നടക്കുന്ന ഏഷ്യാ കപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്തംബർ 14-ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ട്വന്റി 20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ്. സെപ്തംബർ ഒൻപതി-ന് അബുദാബിയിലാകും ഉദ്ഘാടന മത്സരം നടക്കുക. ഫൈനൽ സെപ്തംബർ 28-ന് ദുബായിൽ വെച്ചും നടക്കും.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ തീരുമാനിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. എന്നാൽ, വിവാദങ്ങൾക്കിടയിലും എസിസി വേദികൾ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത വർഷത്തെ ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10-ന് ദുബൈയിൽ വെച്ച് ആതിഥേയരായ യുഎഇക്കെതിരെയാകും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഗ്രൂപ്പ് എ-യിലും ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവ ഗ്രൂപ്പ് ബി-യിലുമാണ്. ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോർ റൗണ്ടിലേക്ക് യോഗ്യത നേടിയാൽ, ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും ഫൈനലിൽ എത്തുകയാണെങ്കിൽ മൂന്നാമതും മുഖാമുഖം വരും.
ഷെഡ്യൂൾ
സെപ്റ്റംബർ 9: അഫ്ഗാനിസ്ഥാൻ vs ഹോങ്കോങ് (അബുദാബി)
സെപ്റ്റംബർ 10: ഇന്ത്യ vs യുഎഇ (ദുബായ്)
സെപ്റ്റംബർ 11: ബംഗ്ലാദേശ് vs ഹോങ്കോങ് (അബുദാബി)
സെപ്റ്റംബർ 12: പാകിസ്ഥാൻ vs ഒമാൻ (ദുബായ്)
സെപ്റ്റംബർ 13: ബംഗ്ലാദേശ് vs ശ്രീലങ്ക (അബുദാബി)
സെപ്റ്റംബർ 14: ഇന്ത്യ vs പാകിസ്ഥാൻ (ദുബായ്)
സെപ്റ്റംബർ 15: യുഎഇ vs ഒമാൻ (അബുദാബി), ശ്രീലങ്ക vs ഹോങ്കോങ് (ദുബായ്)
സെപ്റ്റംബർ 16: ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ (അബുദാബി)
സെപ്റ്റംബർ 17: പാകിസ്ഥാൻ vs യുഎഇ (ദുബായ്)
സെപ്റ്റംബർ 18: ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ (അബുദാബി)
സെപ്റ്റംബർ 19: ഇന്ത്യ vs ഒമാൻ (ദുബായ്)
സൂപ്പർ ഫോർ
സെപ്റ്റംബർ 20: ബി1 vs ബി2 (ദുബായ്)
സെപ്റ്റംബർ 21: എ1 vs എ2 (ദുബായ്)
സെപ്റ്റംബർ 23: എ2 vs ബി1 (അബുദാബി)
സെപ്റ്റംബർ 24: എ1 vs ബി2 (ദുബായ്)
സെപ്റ്റംബർ 25: എ2 vs ബി2 (ദുബായ്)
സെപ്റ്റംബർ 26: എ1 vs ബി1 (ദുബായ്)
സെപ്റ്റംബർ 28: ഫൈനൽ (ദുബായ്)









0 comments