ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനോട്; ആരാധകർ നിയമം പാലിക്കണം: ദുബായ് പൊലീസ്

ദുബായ് : ഞായറാഴ്ച ദുബായ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– പാകിസ്ഥാൻ മത്സരം വീക്ഷിക്കാനെത്തുന്ന ആരാധകർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുബായ് പൊലീസും സുരക്ഷാ സമിതിയും അറിയിച്ചു. അനധികൃതമായി മൈതാനത്ത് കടക്കുകയോ പടക്കമടക്കമുള്ള വിലക്കിയ സാധനങ്ങൾ കൊണ്ടുവരികയോ ചെയ്‌താൽ ഒന്നുമുതൽ മൂന്നുമാസംവരെ തടവും 5000 മുതൽ 30,000 ദിർഹംവരെ പിഴയും ചുമത്തും മത്സരത്തിനിടയിൽ കലഹം സൃഷ്ടിക്കുക, വസ്‌തുക്കൾ എറിയുക, വംശീയ– അപമാനകരമായ പ്രയോഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് തടവും 10,000 മുതൽ 30,000 ദിർഹംവരെ പിഴയും ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
മത്സരത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കാൻ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സുരക്ഷാ സമിതി ചെയർമാനും ദുബായ് പൊലീസിലെ ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാണ്ടർ ഇൻ ചീഫുമായ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. മത്സരം തുടങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് സ്റ്റേഡിയത്തിൽ എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments