ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു

ശ്രീകുമാർ ഭാസ്കരൻ
സലാല: സലാലയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരണപ്പെട്ടു. ഹരിപ്പാട് കുമാരപുരം തമല്ലാക്കൽ സ്വദേശി ശ്രീകുമാർ ഭാസ്കരൻ (64) ആണ് മരിച്ചത്.
ഒരു മാസത്തോളമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി കൗൺസിലാർ ഏജൻ്റ് ഡോ കെ സനാതനൻ അറിയിച്ചു.
ഹാഫയിലെ താമസ സ്ഥലത്ത് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കൾ ആരുംതന്നെ വേണ്ട സഹായങ്ങൾ ചെയ്യാൻ തയ്യാറാവാത്തതിനാൽ സ്പോൺസറാണ് അദ്ദേഹത്തെ പലപ്പോഴും ആശുപത്രിയിൽ സന്ദർശിക്കുകയും പരിചരിക്കാൻ തയ്യാറാവുകയും ചെയ്തത്.









0 comments