അൽ ഇബ്റ്റിസാമ സ്കൂളിന്‌ സഹായവുമായി അക്കാഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 02, 2025, 07:33 PM | 1 min read

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‌ കീഴിൽ പ്രവർത്തിക്കുന്ന അൽ ഇബ്റ്റിസാമ സ്കൂളിന് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ അക്കാഫ് ഇവന്റ്സ്. സ്‌കൂളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സംരക്ഷണവും നൽകാൻ ഉദ്ദേശിച്ചുള്ളതാണ് സഹായം. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അക്കാഫ് ഇവന്റസ് പ്രസിഡന്റ്‌ ചാൾസ് പോൾ പദ്ധതി പ്രഖ്യാപിച്ചു.


ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ദുബായ് ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്റ് റാഫി പട്ടേൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് ഇവന്റസ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് ട്രഷറർ ഫിറോസ് അബ്ദുള്ള, സക്കീർ ഹുസൈൻ, റെജി മോഹനൻ നായർ, ജോൺ കെ ബേബി, ജാഫർ കണ്ണാട്ട്, ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


അൽ ഇബ്റ്റിസാമ സ്കൂളിനുള്ള സഹായം അക്കാഫ് ഭാരവാഹികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറുന്നു



deshabhimani section

Related News

View More
0 comments
Sort by

Home