കുട്ടികളെ വാഹനത്തിൽ തനിച്ചാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

ഷാർജ : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കുന്നതിനെതിരെ അജ്മാൻ പൊലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. രക്ഷിതാക്കൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കിരുത്തുന്നതുമൂലമുള്ള അപകടങ്ങൾ സംഭവിച്ച നിരവധി കേസുകൾ കണക്കിലെടുത്താണ് ജാഗ്രതാനിർദ്ദേശം.
ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുന്നത് കുട്ടികൾക്ക് എളുപ്പമല്ല. അതിനാൽ കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകുന്നത് മരണം വരെ സംഭവിയ്ക്കാൻ സാധ്യത ഉള്ളതിനാൽ രക്ഷിതാക്കൾ ഗൗരവപൂർവം ഇക്കാര്യം കണക്കലെടുക്കണം. കൂടാതെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാനും, യാത്രാവേളയിൽ അച്ചടക്കം പാലിക്കാനും മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.









0 comments