മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ പ്രിവിലേജ് കാർഡ്
അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് ബുധനാഴ്ച

അബുദാബി: അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് (അഗം) - 2025 മുസഫ അഹല്യ ഹോസ്പിറ്റലിൽ വെച്ച് നവംബർ 5 ന് സംഘടിപ്പിക്കുമെന്ന് അഹല്യ മെഡിക്കൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ആയുർ വേദ ഹോമിയോ ചികിത്സയ്ക്കായി അഹല്യ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ തുടക്കം കുറിക്കുന്ന തുടർ മെഡിക്കൽ വിദ്യാഭ്യാസ സംരംഭമാണ് അഗം. അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച അഗം 2025ൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറിലേറെ വൈദ്യശാസ്ത്ര വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടാകും.
അഗം 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ. വി എസ് ഗോപാൽ, സായിദ് ഹെർബൽ സെന്റർ ആക്ടിങ്ങ് ഡയറക്ടർ ഡോ. ഗാനം അലി മുഹമ്മദ് അൽ ബസ്സാനി എന്നിവരും ഇന്ത്യൻ എംബസി അധികൃതരും പങ്കെടുക്കുമെന്ന് അധികാരികൾ അറിയിച്ചു.
ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി അഹല്യ ഹോസ്പിറ്റലിന്റെ ഹെൽത്ത് പ്രവില്ലേജ് കാർഡ് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി അംഗങ്ങൾക്ക് മുസഫയിലെ അഹല്യ ആശുപത്രിയിൽ വെച്ച് കൈമാറി. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമഠവും മറ്റു മാധ്യമപ്രവർത്തകരും കാർഡ് ഏറ്റുവാങ്ങി.
യുഎഇ യിലുള്ള എല്ലാ അഹല്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി പ്രിലേജ് കാർഡ് ഉപയോഗിക്കാവുന്നതാണ്. അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേഷൻസ് സൂരജ് പ്രഭാകർ, മാനേജർ സജീഷ് കൃഷ്ണ, അഗം ചെയർ പേഴ്‌സൺ ഡോ. പ്രജീഷ് ഷെരീഷ്, അഗം സയന്റിഫിക് കമ്മിറ്റി ചെയർ പേര്ഷ്യന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഡോ. ഷിജിൽ സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments