എസ്എസ്എൽസി; അബുദാബി മോഡൽ പ്രൈവറ്റ് സ്‌കൂളിന് നൂറു ശതമാനം വിജയം

സഫറുള്ള പാലപ്പെട്ടി
Published on May 11, 2025, 05:06 PM | 1 min read
അബുദാബി: കേരള സിലബസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബിയിലെ ഒരേയൊരു വിദ്യാലയമായ അബുദാബി പ്രൈവറ്റ് സ്‌കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി. പരീക്ഷ എഴുതിയ 189 വിദ്യാർത്ഥികളിൽ 62 വിദ്യാർത്ഥികളും മുഴുവൻ പേപ്പറുകളിലും എ പ്ലസ് നേടിക്കൊണ്ടാണ് മികച്ച വിജയം കൈവരിച്ചത്.
യുഎഇയിലെ ആകെയുള്ള ഏഴ് സെന്ററുകളിൽ നിന്നായി പരീക്ഷ എഴുതിയ 686 വിദ്യാർത്ഥികളിൽ ഫുൾ എപ്ലസ് കിട്ടിയത് 94 വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. അവരിൽ 62 വിദ്യാർത്ഥികളും അബുദാബി പ്രൈവറ്റ് മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.









0 comments