അബുദാബി മലയാളി സമാജം: വനിതാ വിഭാഗം പൂക്കളമൊരുക്കി

അബുദാബി മലയാളി സമാജം വനിതാവിഭാഗം ഒരുക്കിയ അത്തപ്പൂക്കളം
അബുദാബി: അത്തം മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജം പൂക്കളമിടല്‍ നടത്തി വരുന്നു. ഇതിന്‍റെ ഭാഗമായി സമാജം വനിതാ വിഭാഗം അത്തപൂക്കളം ഒരുക്കി. ഓരോ ദിവസവും വിവിധ സംഘടനകളാണ് പൂക്കളം ഒരുക്കുന്നത്. അബുദാബി ഭരണസമിതിയാണ് ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയത്. വനിതാവിഭാഗം ഒരുക്കിയ അത്തപ്പൂക്കളത്തോടനുബന്ധിച്ച് തിരുവാതിരകളിയും പായസവിതരണവും ഓണപാട്ടും നടന്നു. സമാജം വനിതാ കൺവീനർ ലാലി സാംസൺ, ജോയിന്റ് കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, സാജൻ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.









0 comments