ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ അബുദാബി മലയാളി സമാജം അനുശോചിച്ചു

ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ ചേർന്ന അനുശോചനയോഗത്തിൽ അബുദാബി മലയാളി സമാജം വനിതാവിഭാഗം ആക്ടിങ്ങ് സെക്രട്ടറി ഷീന ഫാത്തിമ സംസാരിക്കുന്നു
അബുദാബി: അബുദാബിയിൽ മരിച്ച പ്രശസ്ത സാമൂഹിക, സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയും അബുദാബി മലയാളി സമാജം പ്രവർത്തകയുമായ ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ അബുദാബി മലയാളി സമാജം അനുശോചിച്ചു. സമാജം പ്രസിഡന്റ് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. സമാജം കോർഡിനേറ്റർ ബി യേശുശീലൻ, ആക്ടിങ്ങ് ജനറൽ സെക്രട്ടറി ടി എം നിസാർ, വനിതാവിഭാഗം ആക്ടിങ്ങ് കൺവീനർ ഷീന ഫാത്തിമ, ട്രഷറർ യാസിർ അറഫാത്ത്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ഇൻകാസ് ജനറൽ സെക്രട്ടറി എം യു ഇർഷാദ്, കേരള സോഷ്യൽ സെന്റർ വനിതാ കൺവീനർ ഗീത ജയചന്ദ്രൻ, ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനുപ ബാനർജി, ബിജു വാര്യർ(ദർശന), സമാജം മുൻ വൈസ് പ്രസിഡന്റ് രാഖിന് സോമൻ, ജാഫർ (അബുദാബി യൂത്ത് വിങ്ങ്), ഫൈസൽ, രാജീദ് പട്ടോളി, അനൂപ് നമ്പ്യാർ (അബുദാബി സാംസ്കാരിക വേദി), നസീർ പെരുമ്പാവൂർ, സിന്ധു ലാലി തുടങ്ങി അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.









0 comments