ദുബായിൽ നവംബർ അവസാനം ലിയോണിഡ്‌സ് ഉൽക്കാവർഷം ദൃശ്യമാകും

ദുബായ് : നവംബർ അവസാനത്തിൽ ലോകപ്രശസ്തമായ ലിയോണിഡ്‌സ് ഉൽക്കാവർഷം യുഎഇയുടെ ആകാശത്ത് ദൃശ്യമാകും. നവംബർ 17, 18 തിയതികളിലാണ് പൂർണമായി കാണാൻ സാധിക്കുക. സെക്കൻഡിൽ 69 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉൽക്കകൾ ആകാശത്ത് തെളിയുന്ന പ്രകാശരേഖകളായി കാണാം.
ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പ് നവംബർ 17-ന് അൽ ഖുദ്ര മരുഭൂമിയിൽ പ്രത്യേക നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വില 125 ദിർഹം മുതൽ. പരിപാടിയിൽ നക്ഷത്ര നിരീക്ഷണത്തിനും ലിയോണിഡ്‌സ് സംബന്ധിച്ച അവതരണങ്ങൾക്കും അവസരം ലഭിക്കും. ഉൽക്കാവർഷം യുഎഇയിലുടനീളം ദൃശ്യമാകുമെങ്കിലും തെളിഞ്ഞ ആകാശമുള്ള അൽ ഖുദ്ര തടാകങ്ങൾ, ഹത്ത, ജബൽ അലി ബീച്ച്, അൽ ബർഷ പോണ്ട് പാർക്ക് തുടങ്ങിയ സ്ഥലങ്ങളാണ് മികച്ച കാഴ്ചയ്‌ക്ക് അനുയോജ്യം. നാസയുടെ കണക്കനുസരിച്ച് ലിയോണിഡ്‌സ് പ്രതിഭാസം ഡിസംബർ 2 വരെ സജീവമായിരിക്കും.









0 comments