ബലി പെരുന്നാളിന് മുന്നോടിയായി 963 തടവുകാരെ മോചിപ്പിക്കും

ദുബായ്: ബലി പെരുന്നാളിന് മുന്നോടിയായി 963 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തടവുകാരുടെ ശിക്ഷയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും യുഎഇ പ്രസിഡന്റ് അറിയിച്ചു. മോചിതരായ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ വളർത്തിയെടുക്കാനും അവസരം നൽകണമെന്നതാണ് പ്രസിഡന്റിന്റെ സംരംഭത്തിന്റെ ലക്ഷ്യം. ഈ വർഷം റംസാന് മുന്നോടിയായി 1295 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് നേരത്തെ ഉത്തരവിട്ടിരുന്നു.









0 comments