ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ സംഘടിപ്പിച്ച കായികമേള കൈഫാന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. മൂന്ന് ദിവസമായി നടന്ന മേള സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിന്റെ നാല് ബ്രാഞ്ചുകളില്‍നിന്നുള്ള നൂറുക്കണക്കിനു വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കെനിയന്‍ അംബാസഡര്‍ അലി അബ്ബാസ് സമാപന ദിവസം മുഖ്യാതിഥിയായി. പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സിഇഒ അഹ്മദ് അല്‍ ഹസാമി, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ സോലിസ ബോണ എന്നിവരും മേളയിലെ അതിഥികളായി എത്തി.
വിവിധ ബ്രാഞ്ചുകളിലെ പ്രിന്‍സിപ്പള്‍മാരായ ഡോ. വി ബിനുമോന്‍, രാജേഷ് നായര്‍, ഗംഗാധര്‍, ഷെര്‍ളി ഡെന്നിസ്, എന്നിവരും പങ്കെടുത്തു. സിബിഎസ്ഇ ക്ലസ്റ്റര്‍ മീറ്റിലെയും ദേശീയ മീറ്റിലെയും വിജയികള്‍, കുവൈത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ വിദ്യാര്‍ഥികള്‍, മാഞ്ചസ്റ്ററില്‍ ഫുട്ബാള്‍ പരിശീലനത്തിന് അവസരം ലഭിച്ച അഫ്താബ് കല്ലന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.









0 comments