കല കുവൈറ്റ് 'മഴവില്ല് 2018': ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) ശിശുദിനത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മഴവില്ല് 2018 ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
നവംബര്‍ 30 ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ നന്ദകൃഷ്ണന്‍ മുകുന്ദന്‍ (ഭവന്‍സ് സ്‌കൂള്‍), ജൂനിയര്‍ വിഭാഗത്തില്‍ മരിയ മാര്‍ട്ടിന്‍ (ലേണേഴ്‌സ് അക്കാദമി), സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ സിദ്ദിക്ക് (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ അക്ഷയ ശ്രീരാം (ഭവന്‍സ് സ്‌കൂള്‍) എന്നിവര്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാക്കളായി.
സീനിയര്‍ വിഭാഗത്തില്‍ യദുകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും, ഫെഡോറ കരോള്‍ മെന്‍സസ് (കാര്‍മല്‍ സ്‌കൂള്‍), അപര്‍ണ സുധീര്‍ നായര്‍ (ഭവന്‍സ്), ദിയ മറിയം ജോണ്‍ (ഭവന്‍സ്) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഷംറോസ് ഖാനും (ഇന്ത്യ ഇന്റര്‍നാഷണല്‍), നിവേദ ജിജു (ഗള്‍ഫ് ഇന്ത്യന്‍) എന്നിവര്‍ രണ്ടാം സ്ഥാനവും, ലക്ഷ്മി നന്ദ മധുസൂദനന്‍ (ഭവന്‍സ്), നേഹ നവാസ് (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ജെസീക്ക ആന്‍ ടിജു (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍), ആയത് അമന്‍ പാല്‍ (ഭവന്‍സ്), റീന്‍ മേരി ജോണ്‍ (ഭവന്‍സ്) എന്നിവര്‍ രണ്ടാം സ്ഥാനവും ക്രിസ്റ്റി ബൈജു (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍), പ്രിതിക അനൂപ് (ഭവന്‍സ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ഇഷാല്‍ സിനാന്‍ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും, സൈമണ്‍ പെഡ്രോ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍), ആന്‍ സൂസന്‍ മജു (ഭവന്‍സ്) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ ഓരോ വിഭാഗങ്ങളിലേയും മികച്ച രചനകള്‍ക്കുള്ള സമ്മാനങ്ങളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കല കുവൈറ്റ് വെബ്‌സൈറ്റില്‍ (ംംം.സമഹമസൗംമശ.േരീാ) ലഭ്യമാണ്.









0 comments