മുരളീധരന് കേളി ന്യൂസനയ്യ ഏരിയ യാത്രയയപ്പ് നല്‍കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2018, 11:16 AM | 0 min read

റിയാദ് > 22 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തെക്ക് മടങ്ങുന്ന കേളിയുടെ ആദ്യകാല പ്രവര്‍ത്തകനും ന്യൂസനയ ഏരിയ വൈസ് പ്രസിഡണ്ടുമായ മുരളീധരന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ന്യൂസനയയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ (ഹൈസ്) കമ്പനിയില്‍ എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്.

യാത്രയയപ്പ് യോഗത്തില്‍ ഏരിയാ വൈസ് പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍  അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. കേളി മുഖ്യരക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്, കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, സെക്രട്ടറഷൗക്കത്ത് നിലമ്പൂര്‍, വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശേരി, ജോയന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോയന്റ് ട്രഷറര്‍ വര്‍ഗീസ്, ഏരിയാ രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണന്‍ കയ്യൂര്‍, കേളി സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതില്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് കണ്ണൂര്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, രാജന്‍ പള്ളിത്തടം, ജോസഫ് ഷാജി, ജോഷി പെരിഞ്ഞനം, പ്രദീപ്‌രാജ്, പ്രഭാകരന്‍, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങള്‍ മനോഹരന്‍, ഷാജി, അബ്ബാസ്, ഏരിയാ ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, കേളികേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍ ഏരിയാ ജോയന്റ് സെക്രട്ടറി മോഹനന്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ മഹേഷ് കോടിയത്ത്, ബേബിക്കുട്ടി, നിസാര്‍ മണ്ണഞ്ചേരി, കൃഷ്ണകുമാര്‍, കരുണാകരന്‍, സുരേഷ്ബാബു, അബ്ദുള്‍നാസര്‍, സെന്‍ട്രല്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് വര്‍ഗീസ്, യൂണിറ്റ് എക്‌സീക്യുട്ടീവ് കമ്മിറ്റി അംഗം ബൈജു ബാലചന്ദ്രന്‍, ചെല്ലപ്പന്‍, ഗാസ്ബക്കാല യൂണിറ്റ് എക്‌സീക്യുട്ടീവ് അംഗം ഹുസൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഏരിയയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റ് ഉപഹാരം സെക്രട്ടറി മോഹനനും സമ്മാനിച്ചു. യാത്രയപ്പിനു മുരളീധരന്‍ നന്ദി പറഞ്ഞു. വിവിധ ഏരിയയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ യാത്രയയപ്പ് യോഗത്തില്‍ സന്നിഹിതരായി.
 



deshabhimani section

Related News

View More
0 comments
Sort by

Home